ലക്നൗ: ലക്നൗവിലെ കോടതിയിൽ ബോംബ് സ്ഫോടനം. മൂന്ന് അഭിഭാഷകർക്ക് പരിക്കേറ്റു. കോടതി പരിസരത്ത് നിന്ന് മൂന്ന് ബോംബുകൾ കണ്ടെത്തി
അഭിഭാഷകർക്ക് ഇടയിലെ ആഭ്യന്തര തർക്കം ആണ് സംഭവത്തിന് പിന്നിലെന്നും കോടതിയില്‍ ഉണ്ടായിരുന്ന സഞ്ജീവ് ലോധി എന്ന അഭിഭാഷകനെ ലക്ഷ്യം വച്ചാണ് ബോബ് ആക്രമണം നടന്നതെന്നും ലക്നൗ പൊലീസ് വ്യക്തമാക്കി. സ്ഫോടനം നടന്നയുടനെ പൊലീസും ബോബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.