തേനംപേട്ടിലെ ധനുഷിന്റെ വസതിയിലും വിരുഗമ്പാക്കത്ത് വിജകാന്തിന്റെ വസതിയിലും ബോംബ് വെച്ചതായാണ് ചെന്നൈ പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശമെത്തിയത്.
ചെന്നൈ: തമിഴ് സിനിമാ താരങ്ങളായ ധനുഷിന്റെയും വിജയകാന്തിന്റെയും വസതികളിൽ ബോംബ് ഭീഷണി. തേനംപേട്ടിലെ ധനുഷിന്റെ വസതിയിലും വിരുഗമ്പാക്കത്ത് വിജകാന്തിന്റെ വസതിയിലും ബോംബ് വെച്ചതായാണ് ചെന്നൈ പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശമെത്തിയത്. വ്യാജ ഭീഷണിയെന്ന് വ്യക്തമാക്കിയ പൊലീസ് ഭീഷണിയുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയതായും കൂട്ടിച്ചേർത്തു.
Add Asianetnews as a Preferred Source

