ദില്ലി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായിരുന്നു ബോറിസ് ജോണ്‍സണ്‍. സന്ദര്‍ശനം റദ്ദാക്കിയതായി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസിനെ തുര്‍ന്ന് ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കിയേക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.