Asianet News MalayalamAsianet News Malayalam

Boris Johnson India Visit : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിൽ; വൻ വരവേൽപ്പുമായി ​ഗുജറാത്ത്

നാളെ ദില്ലിയിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട്...

Boris Johnson India Visit starts today
Author
Ahamdabad, First Published Apr 21, 2022, 1:58 AM IST

ദില്ലി: രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി. ആദ്യദിനം ഗുജറാത്തിലാണ് സന്ദർശനം. രാവിലെ എട്ട് മണിയോടെ അഹമ്മദാബാദിലെത്തിയ അദ്ദേഹത്തിന് വൻ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശവും ഇന്ത്യൻ കലാരൂപങ്ങൾ അണിനിരത്തും.10 മണിയോടെ സബർമതി ആശ്രമത്തിലും പിന്നാലെ വ്യവസായികളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും.

ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയും വൈകീട്ട് അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. നാളെ ദില്ലിയിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്നലെ അദ്ദേഹം ബ്രിട്ടണിൽ വച്ച് പറഞ്ഞിരുന്നു. ബോറിസ് ജോൺസൺ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നതെന്ന് പ്രത്യേകതയുമുണ്ട്. 

ഡബ്ല്യൂഎച്ച്ഒ ഡയറക്ടർ ജനറലിനെ 'തുളസി ഭായ്' എന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ഇന്ത്യൻ സന്ദർശനത്തിലുള്ള ലോകാരോഗ്യ സംഘടനയുടെ (WHO) ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസിന് (Tedros Ghebreyesus) ബുധനാഴ്ച  ഒരു ഗുജറാത്തി പേര്  ലഭിച്ചു. 'തുളസി ഭായ്', പേരിട്ടത് മറ്റാരുമല്ല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ഗാന്ധിനഗറിൽ ത്രിദിന ആഗോള ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നവേഷൻ ഉച്ചകോടി യിൽ സംസാരിക്കവെ ആയിരുന്നു മോദി  ടെഡ്രോസിന് പുതിയ പേര് നിർദ്ദേശിച്ചത്.

ടെഡ്രോസ് എന്റെ നല്ല സുഹൃത്താണ്. ഇന്ത്യൻ അധ്യാപകരാണ് എന്നെ പഠിപ്പിച്ചതെന്നും അവർ കാരണമാണ് ഞാൻ ഇവിടെയെന്നും അദ്ദേഹം എന്നോട് എപ്പോഴും അദ്ദേഹം പറയാറുണ്ട്. ഇന്ന് അദ്ദേഹം എന്നോട് പറഞ്ഞു - 'എനിക്ക് ഒരു പക്കാ ഗുജറാത്തിയായി ഒരു പേരിടാമോയന്ന്, ചോദ്യത്തിന് മറുപടിയായി 'തുളസി ഭായ്' എന്ന പേര് ഞാൻ അദ്ദേഹത്തിന് നിർദ്ദേശിക്കുകയാണ് എന്നായിരുന്നു മോദിയുടെ വാക്കുകൾ.  

ഒപ്പം ഏറെ ആയുർവേദ ഗുണങ്ങളുള്ള തുളസിയെ കുറിച്ച് മോദി വിശദീകരിക്കുകയും ചെയ്തു. ആധുനിക തലമുറ മറക്കുന്ന ഒരു ചെടിയാണ് തുളസി. തലമുറകളായി ഞങ്ങൾ തുളസിയെ ആരാധിക്കുന്നുണ്ട്.  ഇന്ത്യയുടെ പൈതൃകത്തിൽ പ്രധാനപ്പെട്ട ഒന്നാണ് തുളസി. ഗുജറാത്തി പേരെന്നാൽ 'ഭായ്' എങ്ങനെ നമുക്ക് മാറ്റി നിർത്താനാകും എന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ഗുജറാത്തി ഭാഷയിൽ സംസാരിച്ചുകൊണ്ട് ടെഡ്രോസ് തന്റെ ഗുജറാത്തി സ്നേഹം പ്രകടിപ്പിച്ചിരുന്നു.

ടെഡ്രോസിനെ കൂടാതെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നാഥ്, കേന്ദ്രമന്ത്രിമാരായ മൻസുഖ് മാണ്ഡാവിയ, ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ, വനിതാ ശിശു വികസന സഹമന്ത്രി മുഞ്ചപ്പാറ മഹേന്ദ്രഭായ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios