ഹന്‍സാ കന്‍വാര്‍ എന്ന പെണ്‍കുട്ടിയെയാണ് ഇവരുടെ മുന്‍ കാമുകനായ അങ്കിത് സെവ്ഡയും സുഹൃത്തുക്കളും ചേർന്ന് തട്ടികൊണ്ടു പോയത്.

സിക്കാര്‍: വിവാഹ ശേഷം ഭർതൃ വീട്ടിലേക്ക് പോവുകയായിരുന്ന വധുവിനെ മുൻ കാമുകനും കൂട്ടരും ചേർന്ന് തട്ടികൊണ്ടുപോയി. രാജസ്ഥാനിലെ രാംഭക്ഷ്പുരയിലാണ് സംഭവം. ഹന്‍സാ കന്‍വാര്‍ എന്ന പെണ്‍കുട്ടിയെയാണ് ഇവരുടെ മുന്‍ കാമുകനായ അങ്കിത് സെവ്ഡയും സുഹൃത്തുക്കളും ചേർന്ന് തട്ടികൊണ്ടു പോയത്.

പെൺകുട്ടിയെ തോക്കു ചൂണ്ടി ഭയപ്പെടുത്തിയാണ് തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഏകദേശം 15 മിനിറ്റിനുള്ളിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. അഞ്ചു പേരടങ്ങുന്ന സംഘം കാറിലെത്തി വധു സഞ്ചരിച്ച വാഹനം തടഞ്ഞ് കുട്ടിയെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു.

തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സഹോദരിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.