അഹമ്മദാബാദ്: ഗുജറാത്തില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ ജുനഗദ് ജില്ലയിലാണ് സംഭവം. അറുപത് അടി നീളത്തിലുള്ള പാലമാണ് തകര്‍ന്നുവീണത്. സന്‍സന്‍ ഗിര്‍നെയും മെന്‍ഡര്‍ഡെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത്.

അപകടസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന വാഹനങ്ങളും പാലം തകര്‍ന്നുവീണതോടെ അപകടത്തില്‍ പെട്ടു. രണ്ടു കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് തകര്‍ന്ന സ്ലാബുകള്‍ക്കിടയില്‍പ്പെട്ടത്. ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നു നല്‍കിയതായി ജില്ലാ കലക്ടര്‍ വ്യക്തമാക്കി.