Asianet News MalayalamAsianet News Malayalam

ബിരുദ ദാന ചടങ്ങിലെ പതിവ് വേഷം പുറത്ത്; ഇന്ത്യന്‍ വേഷം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ബിരുദ ദാന ചടങ്ങില്‍ ബ്രിട്ടീഷ് രീതിയാണ് ഇന്ത്യ പിന്തുടര്‍ന്നിരുന്നത്. ഇപ്പോള്‍ ആ ശൈലി മാറ്റാനുള്ള സമയമായെന്ന് ഉന്നത യു ജി സി ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതത് സംസ്ഥാനങ്ങളിലെ പരമ്പരാഗത വേഷങ്ങള്‍ ബിരുദദാന ചടങ്ങില്‍ ധരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

britsh robe out from indian universities convocation ceremony
Author
New Delhi, First Published Jun 26, 2019, 5:20 PM IST

ദില്ലി: ബിരുദ ദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ അണിഞ്ഞിരുന്ന വേഷത്തിന് മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. യൂറോപ്യന്‍ രീതിയിലാണ് രാജ്യത്ത് ബിരുദ ദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ വേഷമണിഞ്ഞിരുന്നത്. ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പരമ്പരാഗത കൈത്തറി വേഷങ്ങള്‍ ധരിക്കണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി.

പരമ്പാരഗത ഇന്ത്യന്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഇന്ത്യന്‍ പൗരനെന്ന അഭിമാനമുണ്ടാകുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ബിരുദ ദാന ചടങ്ങില്‍ ബ്രിട്ടീഷ് രീതിയാണ് ഇന്ത്യ പിന്തുടര്‍ന്നിരുന്നത്. ഇപ്പോള്‍ ആ ശൈലി മാറ്റാനുള്ള സമയമായെന്ന് ഉന്നത യു ജി സി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അതത് സംസ്ഥാനങ്ങളിലെ പരമ്പരാഗത വേഷങ്ങള്‍ ബിരുദദാന ചടങ്ങില്‍ ധരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ഹമിര്‍പുര്‍ എന്‍ ഐ ടിയിലെ ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ പ്രാദേശിക വസ്ത്രം ധരിച്ചാണ് പങ്കെടുത്തത്.   

Follow Us:
Download App:
  • android
  • ios