കഴിഞ്ഞയാഴ്ച ഒരു വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ലാസ്യ രക്ഷപ്പെട്ടത്. അന്ന് നർകെത്പള്ളിയിൽ ഉണ്ടായ അപകടത്തിൽ ലാസ്യയുടെ ഹോം ഗാർഡ് മരിച്ചിരുന്നു.
ബംഗളൂരു: തെലങ്കാനയിൽ ബിആർഎസ് വനിതാ എംഎൽഎ വാഹനാപകടത്തിൽ മരിച്ചു. സെക്കന്തരാബാദ് കന്‍റോൺമെന്‍റ് എംഎൽഎ ലാസ്യ നന്ദിത ആണ് മരിച്ചത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഹൈദരാബാദ് ഔട്ടർ റിംഗ് റോഡിൽ പട്ടൻചെരുവിൽ വച്ച് കാർ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞയാഴ്ച ഒരു വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ലാസ്യ രക്ഷപ്പെട്ടത്. അന്ന് നർകെത്പള്ളിയിൽ ഉണ്ടായ അപകടത്തിൽ ലാസ്യയുടെ ഹോം ഗാർഡ് മരിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസമാണ് ലാസ്യയുടെ അച്ഛനും എംഎൽഎയുമായിരുന്ന ജി സായണ്ണ അന്തരിച്ചത്. ഇതേത്തുടർന്നാണ് ബിആർഎസ് ലാസ്യ നന്ദിതയ്ക്ക് അച്ഛന്‍റെ അതേ സീറ്റ് നൽകിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎമാരിൽ ഒരാൾ കൂടിയാണ് ലാസ്യ നന്ദിത.
