Asianet News MalayalamAsianet News Malayalam

കർണാടകയിൽ ലോക്ക്ഡൗൺ നീട്ടും; അന്തിമ തീരുമാനം പ്രധാനമന്ത്രിയോട് ആലോചിച്ച്: യെദ്യൂരപ്പ

രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് കേന്ദ്രസർക്കാർ സൂചന നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരോട് ആലോചിച്ചാവും നടപടിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്

bs yeddyurappa about lock down extension
Author
Bangalore, First Published Apr 9, 2020, 3:26 PM IST

ബംഗലൂരു: കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കർണാടകത്തിൽ ലോക്ക്ഡൗൺ ഈ മാസം അവസാനം വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. എന്നാൽ അന്തിമ തീരുമാനം നാളെ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയശേഷമാകുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം. 

രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ സൂചന നൽകിയിയിട്ടുണ്ട്.  ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക്ഡൗൺ  നീട്ടണമെന്നാണ് കേന്ദ്രസർക്കാരിനെ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരോട് ആലോചിച്ചാവും നടപടിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തുന്നുണ്ട്. 

അതേസമയം രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം വരുന്നതിന് മുമ്പ് ഇന്ന് ഒഡീഷ, ലോക്ക്ഡൗൺ നീട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെയാണ് ഒഡീഷയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചത്. 

Follow Us:
Download App:
  • android
  • ios