ബംഗ്ലൂരു: കൊവിഡ് പ്രതിസന്ധിക്കിടെ കർണാടക ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ. ബിഎസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുന്നതടക്കം കേന്ദ്ര നേതാക്കളുമായി ചർച്ചചെയ്യാൻ നേതാക്കൾ ദില്ലിയിൽ എത്തി. ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മയ്യും യെദ്യൂരപ്പയുടെ മകൻ ബിഎസ് വിജയേന്ദ്രയും ദില്ലിയിലെത്തിയിലെത്തി അമിത്ഷായെയും അരുൺ സിങ്ങിനെയും കണ്ടു. കൊവിഡ് പ്രതിരോധം ചർച്ചചെയ്യാനാണ് എത്തിയതെന്നാണ് ഇരുവരും നൽകിയ ഔദ്യോഗിക വിശദീകരണം.