അമൃത്‌സർ ജില്ലയിലാണ് പാകിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഡ്രോൺ വെടിവച്ചിട്ടത്. ഏതാനും മിനിറ്റുകൾ ആകാശത്ത് കറങ്ങിനടന്ന ഡ്രോൺ പിന്നീട് പാക് ഭാഗത്ത് വീണു.

ദില്ലി: വടക്കേന്ത്യയിൽ കനത്ത മൂടൽ മഞ്ഞിനിടെ പഞ്ചാബിലെ പാക് അതിർത്തി മേഖലയിൽ ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. അമൃത്‌സർ ജില്ലയിലാണ് പാകിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഡ്രോൺ വെടിവച്ചിട്ടത്. ഏതാനും മിനിറ്റുകൾ ആകാശത്ത് കറങ്ങിനടന്ന ഡ്രോൺ പിന്നീട് പാക് ഭാഗത്ത് വീണു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനിടെ അതിർത്തി വഴി ലഹരിക്കടത്താനുള്ള ശ്രമം സേന പരാജയപ്പെടുത്തി. ലഹരിവസ്തുക്കളുമായി ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ചവർക്ക് നേരെ ബിഎസ്എഫ് വെടിവച്ചു. ഇതോടെ ഇവർ 25 പായ്ക്കറ്റുകളായി കൊണ്ടു വന്ന ലഹരി വസ്തുക്കൾ ഉപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. മൂടൽമഞ്ഞ് കനത്ത സാഹചര്യത്തിൽ അതിർത്തിമേഖലയിൽ കനത്ത സുരക്ഷ ഒരുക്കിയതായി ബിഎസ്എഫ് അറിയിച്ചു.