Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിതനായ ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിലേക്ക് മാറ്റി

ആശുപത്രിയിലേക്ക് മാറുന്നതില്‍ താല്‍പ്പര്യക്കുറവുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്നു.

Buddhadeb Bhattacharjee admitted in hospital after he tested covid positive
Author
Delhi, First Published May 25, 2021, 5:11 PM IST

ദില്ലി: കൊവിഡ് ബാധിതനായ ബംഗാൾ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിലേക്ക് മാറ്റി. ഓക്സിജൻ നില താഴ്ന്നതിനെ തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും ഭാര്യ മീരയ്ക്കും മേയ് 17 നാണ് കൊവിഡ് സ്ഥിരീകരിച്ചത്.  ഒരാഴ്ച്ചയിലേറെയായി പാം അവന്യൂവിലെ വീട്ടില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

 

Follow Us:
Download App:
  • android
  • ios