മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ മൂന്നുനില കെട്ടിടം തകർന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്. ഏഴോളം പേര്‍ അവശിഷ്ടങ്ങൾക്കിടയിൽ  കുടുങ്ങി കിടക്കുന്നതായാണ് സംശയം. രണ്ടു പേരെ രക്ഷപ്പെടുത്തി. കുടങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് ടീം ഉടന്‍ എത്തുമെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിന് സമപീത്തായി ജെസിബി പ്രവര്‍ത്തിച്ചുകൊണ്ട് ഇരിക്കവേയാണ് അപകടമുണ്ടായത്.