വിശാഖപട്ടണത്ത് കളക്ടറേറ്റിനടുത്തുള്ള രാമജോഗിപേട്ടയിലാണ് കെട്ടിടം തകർന്ന് വീണത്.

ചെന്നൈ: വിശാഖപട്ടണത്ത് ബഹുനിലക്കെട്ടിടം തകർന്ന് വീണ് മൂന്ന് മരണം.അഞ്ച് പേർക്ക് പരിക്കേറ്റു, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിശാഖപട്ടണത്ത് കളക്ടറേറ്റിനടുത്തുള്ള രാമജോഗിപേട്ടയിലാണ് കെട്ടിടം തകർന്ന് വീണത്. മൂന്നു നില കെട്ടിടമാണ് തകർന്നു വീണത്. സ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ എൻഡിആർഎഫ് രക്ഷാപ്രവർത്തനം തുടരുന്നു. സംഭവം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. എസ് ​ദുർ​ഗപ്രസാദ് (17), സഹോദരി അഞ്ജലി (10) ചോട്ടു (27) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കെട്ടിടത്തിൽ കുടുങ്ങിക്കിടന്നവരെ കണ്ടെത്തിയത്. 

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News