ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാരി മന്ത്രിയുടെ കാല്‍ തൊടുന്ന വീഡിയോ വൈറലായതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. ദെവാസ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ സഞ്ജന ജയിന്‍ ആണ് കമല്‍നാഥ് മന്ത്രിസഭയിലെ സജ്ജന്‍ സിംഗ് വര്‍മ്മയുടെ കാല്‍തൊട്ടത്. 

ഒരു ഗുരുദ്വാരയില്‍ വച്ചായിരുന്നു സംഭവം നടന്നത്. 24 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഗുരുനാനാക്ക് ജയന്തിയോടനുബന്ധിച്ചുള്ള പരിപാടിക്കിടെയാണ് മറ്റ് വിശ്വാസികള്‍ നോക്കിനില്‍ക്കെ സജ്ജന്‍ സിംഗിന്‍റെ കാലില്‍ സഞ്ജന തൊടുന്നത്. 

മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയതോടെ വിഷയം വിവാദമായിരിക്കുകയാണ്.  'ഉദ്യോഗസ്ഥഭരണം മന്ത്രിയുടെ കാല്‍ച്ചുവട്ടിലാണ്' എന്നാണ് ഇപ്പോള്‍ മന്ത്രിസഭ നേരിടുന്ന ആരോപണം.