Asianet News MalayalamAsianet News Malayalam

കശ്‌മീരില്‍ ഏറ്റുമുട്ടല്‍; ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി കൊല്ലപ്പെട്ടു

അന്‍സാര്‍ ഗസ്വാതുല്‍ ഹിന്ദ്‌ തലവന്‍ സാക്കിര്‍ മൂസയാണ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ്‌ പുറത്തുവരുന്ന വിവരം. ഇയാള്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയാണെന്നാണ്‌ സൂചന.

Burhan Wani successor Zakir Musa believed killed in encounter
Author
Jammu and Kashmir, First Published May 23, 2019, 10:22 PM IST

ശ്രീനഗര്‍: കശ്‌മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്‌ ഭീകരര്‍ കൊല്ലപ്പെട്ടു. ഇവരിലൊരാള്‍ കൊല്ലപ്പെട്ട ഹിസ്‌ബുള്‍ മുജാഹീദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി ആണെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌.

അന്‍സാര്‍ ഗസ്വാതുല്‍ ഹിന്ദ്‌ തലവന്‍ സാക്കിര്‍ മൂസയാണ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ്‌ പുറത്തുവരുന്ന വിവരം. ഇയാള്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയാണെന്നാണ്‌ സൂചന. എന്നാല്‍, കൊല്ലപ്പെട്ട ഭീകരര്‍ ആരാണെന്ന്‌ സ്ഥിരീകരിച്ചിട്ടില്ലെന്ന്‌ പൊലീസ്‌ പറയുന്നു.

പുല്‍വാമയിലെ ദാദ്‌സര ഗ്രാമത്തിലാണ്‌ വ്യാഴാഴ്‌ച്ച വൈകുന്നേരം ഏറ്റമുട്ടലുണ്ടായത്‌. ഭീകരരെ സുരക്ഷാസേന വളഞ്ഞുപിടിച്ച്‌ ആക്രമിക്കുകയായിരുന്നെന്നാണ്‌ റിപ്പോര്‍ട്ട്‌. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ കശ്‌മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും വെള്ളിയാഴ്‌ച്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.





 

Follow Us:
Download App:
  • android
  • ios