Asianet News MalayalamAsianet News Malayalam

ഫ്ലൈ ഓവറിൽ വെച്ച് നിയന്ത്രണംവിട്ട് ബിഎംടിസി ബസ്; ബൈക്കുകളും കാറുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറി

റോഡിൽ തിരക്കേറിയ സമയത്ത് നിരവധി വാഹനങ്ങളിലേക്ക് നിയന്ത്രണംവിട്ട ബസ് ഇടിച്ചുകയറുകയായിരുന്നു.

Bus lost control on busy fly over rammed into many vehicles including bikes and cars
Author
First Published Aug 13, 2024, 1:43 PM IST | Last Updated Aug 13, 2024, 1:43 PM IST

ബംഗളുരു: ബംഗളുരുവിൽ ഓട്ടത്തിനിടെ നിയന്ത്രണംവിട്ട ബസ് നിരവധി വാഹനങ്ങളെ ഇടിച്ചു. തിരക്കേറിയ റോഡിൽ വെച്ച് ബംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ്‍പോർട്ട് കോർപറേഷന്റെ ബസാണ് അപകടമുണ്ടാക്കിയത്. ചൊവ്വാഴ്ച രാവിലെ ഹെബ്ബാൾ ഫ്ലൈഓവറിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർക്ക് ഓട്ടത്തിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് റോഡിൽ മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്കെല്ലാം ബസ് ഇടിച്ചുകയറി. ബസിൽ ഘടിപ്പിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതി‌ഞ്ഞിട്ടുണ്ട്. ആദ്യം തന്നെ രണ്ട് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ബസ് മുന്നോട്ട് നീങ്ങുന്നതിനിടെ മറ്റ് ചില വാഹനങ്ങളിലും ഇടിച്ചു. കാറുകളി‌ൽ ഇടിച്ചാണ് ഒടുവിൽ നിന്നത്. തിരക്കേറിയ സമയത്തായിരുന്നു അപകടം. ബസ് ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തിൽ ബംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ്‍പോർട്ട് കോർപറേഷൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നും അതല്ല ഡ്രൈവറുടെ അശ്രദ്ധയാണെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ അഭിപ്രായവും ഉയരുന്നുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം ബിഎംടിസി പുറത്തുവിടൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios