കോയമ്പത്തൂര്‍: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് സംഭവം ഉണ്ടായത്. ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപമെത്തിയ ബസ് മുന്നറിയിപ്പ് സിഗ്നല്‍ നല്‍കാതെ ഇടത്തേക്ക് തിരിക്കുകയായിരുന്നു. ധര്‍മ്മപുരി ജില്ലിയില്‍ നിന്നുള്ള പ്രസന്നകുമാറാണ് മരിച്ചത്. ഫെബ്രുവരി 11ന് 3 മണിക്കായിരുന്നു അപകടം നടന്നത്. 

ഇടതുവശത്തു കൂടി പോകുകയായിരുന്ന സ്കൂട്ടര്‍ യാത്രികനെ ബസ് ഇടിച്ചതോടെ ഇയാള്‍ ബസിന്‍റെ ടയറിനിടയിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടം നടന്ന ഉടന്‍  തന്നെ ബസ് നിര്‍ത്തുന്നതും ബസിനുള്ളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതും വീഡിയോയില്‍ കാണാം. അരയ്ക്കും നടുവിനും പരിക്കേറ്റ പ്രസന്നകുമാറിനെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ സൗന്ദര പാണ്ടി, കണ്ടക്ടര്‍ സെല്‍വ കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

"