Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദ​ഗതി ഭരണഘടനാ വിരുദ്ധമെന്ന് നൊബേൽ സമ്മാന ജേതാവ് അമർത്യാ സെൻ

ഈ വിഷയത്തിൽ മതത്തെ മാനദണ്ഡമാക്കുന്നത് അം​ഗീകരിക്കാൻ സാധ്യമല്ലെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

caa is unconstitutional says Amartya Sen
Author
Delhi, First Published Jan 9, 2020, 3:37 PM IST

ദില്ലി: പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്നും അതിനാൽ സുപ്രീം കോടതി ഈ നിയമത്തെ ഇല്ലാതാക്കണമെന്നും  നൊബേൽ സമ്മാന ജേതാവ് അമർത്യാ സെൻ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഒരാള്‍ എവിടെ ജനിച്ചു, എവിടെ ജീവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം നിശ്ചയിക്കേണ്ടത്. പൌരത്വ നിയമ ഭേദഗതി വിഷയത്തിൽ മതത്തെ മാനദണ്ഡമാക്കുന്നത് അം​ഗീകരിക്കാൻ സാധ്യമല്ലെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്ക്കെതിരെ; കേരളാ ചരിത്ര കോൺഗ്രസിൽ പ്രമേയം ...

ബം​ഗളൂരുവിൽ ഇൻഫോസിസ് ഫൗണ്ടേഷൻ അവാർഡ് വിതരണച്ചടങ്ങില്‍ സംസാരിക്കവേ ആയിരുന്നു അമർത്യാ സെന്നിന്‍റെ ഈ പരാമര്‍ശം. ജെഎന്‍യുവില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് കാരണം സര്‍വകലാശാല അധികൃതരുടെ വീഴ്ചയാണെന്നും അമര്‍ത്യസെന്‍ കുറ്റപ്പെടുത്തി. പുറത്തുനിന്നുള്ളവരെ തടയാന്‍ അധികൃതര്‍ക്ക് കഴിയാതിരുന്നതും പൊലീസുമായുള്ള ആശയവിനിമയത്തില്‍ സംഭവിച്ച കാലതാമസവുമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നും അമര്‍ത്യസെന്‍ പറഞ്ഞു. അതേസമയം, രാജ്യത്തിന് പുറത്ത് പീഡനമനുഭവിക്കുന്ന ഹിന്ദുക്കള്‍ സഹതാപത്തിന് അര്‍ഹരാണെന്നും അവരുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios