സി‌എ‌എ നടപ്പാക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്  ഊഹാപോഹം പ്രചരിപ്പിക്കുകയാണ്. എന്നാൽ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഞങ്ങൾ സിഎഎ നടപ്പാക്കുക തന്നെ ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി.

കൊൽക്കത്ത: കൊവിഡ് മഹാമാരി (Covid pandemic) അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം (CAA-സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit shah). ബം​ഗാൾ സന്ദർശനത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. സി‌എ‌എ നടപ്പാക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് ഊഹാപോഹം പ്രചരിപ്പിക്കുകയാണ്. എന്നാൽ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഞങ്ങൾ സിഎഎ നടപ്പാക്കുക തന്നെ ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി. "സി‌എ‌എ ഒരു യാഥാർത്ഥ്യമായിരുന്നു, സി‌എ‌എ ഒരു യാഥാർത്ഥ്യമാണ്, സി‌എ‌എ ഒരു യാഥാർത്ഥ്യമാകും. ഒന്നും മാറിയിട്ടില്ല," -അമിത് ഷാ പറഞ്ഞു.

2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദ​ഗതി ബിൽ പാസാക്കിയത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലീം ഇതര ന്യൂനപക്ഷങ്ങൾക്ക് പൗരത്വം അനുവദിക്കുന്നതാണ് നിയമഭേദ​ഗതി. എന്നാൽ സിഎഎക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ പലഭാ​ഗത്തുമുണ്ടായത്. സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാൾ. ബംഗാളിലെ അക്രമത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും അമിത് ഷാ രം​ഗത്തെത്തി.

ബിർഭൂമിൽ തൃണമൂൽ കോൺ​​ഗ്രസ് ഒമ്പത് പേരെ ജീവനോടെ ചുട്ടുകൊന്നു. ബം​ഗാളിൽ മമതാ ബാനർജി അഴിമതിയും അക്രമവും അവസാനിപ്പിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അമിത്ഞാ ഷാ പറഞ്ഞു.