ബംഗളൂരു: കടബാധ്യതയെ തുടര്‍ന്ന് നേത്രാവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ഥ് ഹെഗ്ഡെയുടെ പിതാവ് ഗംഗയ്യ ഹെഗ്ഡെ(95) മരിച്ചു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു മാസമായി മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഗംഗയ്യ. മകന്‍ സിദ്ധാര്‍ഥിന്‍റെ മരണം പിതാവ് അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് സിദ്ധാര്‍ഥ് പിതാവിനെ സന്ദര്‍ശിച്ചിരുന്നു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായിരുന്ന എസ് എം കൃഷ്ണയുടെ മരുമകന്‍ കൂടിയായിരുന്ന സിദ്ധാര്‍ഥ് കഴിഞ്ഞ ജൂണ്‍ 30നാണ് മംഗളൂരുവില്‍ നേത്രാവതി പാലത്തില്‍നിന്ന് പുഴയിലേക്ക് എടുത്തുചാടിയത്. ഒരുദിവസത്തെ തെരച്ചിലിന് ശേഷമാണ് മൃതദേഹം ലഭിച്ചത്. കടബാധ്യതമൂലം ആത്മഹത്യ ചെയ്യുന്നുവെന്ന കുറിപ്പെഴുതിവെച്ചായിരുന്നു ആത്മഹത്യ ചെയ്തത്.