കൊല്‍ക്കത്ത: കൊല്‍ക്കത്ത കൊല്‍ക്കത്ത ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതിവളപ്പില്‍ സ്ഫോടനം നടക്കുമെന്ന ഭീഷണിയുണ്ടെന്ന്  കാണിച്ച്  ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക്  കത്തയച്ചു. സെപ്തംബര്‍ 25നാണ് കൊല്‍ക്കത്ത ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ രബിന്ത്രനാഥ് സാമന്താജ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്ത് അയച്ചത്

ഹര്‍ദര്‍ഷന്‍ സിംഗ് നാഗ്‍പാല്‍ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. താനും മകനും ചേര്‍ന്ന് സെപ്തംപര്‍ 30ന് കോടതിയുടെ വിവിധയിടങ്ങളില്‍ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിന്‍റെ ഉള്ളടക്കം. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിനെ വിവരം അറിയിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍  ആവശ്യപ്പെടുന്നു. കേന്ദ്ര നിയമമന്ത്രാലയത്തിനും കത്ത് അയച്ചിട്ടുണ്ട്.