ദില്ലി: ആള്‍ക്കൂട്ട ആക്രമണങ്ങളെ ബിജെപിയുമായി ബന്ധിപ്പിക്കരുതെന്ന് ബിജെപി എംപി സുനിത ദുഗല്‍. 'വളരെ പെട്ടന്നാണ് അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ദൗര്‍ഭാഗ്യകരവുമാണ്. എന്നാല്‍ കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നുമെല്ലാം ആള്‍ക്കൂട്ട ആക്രണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ആ സംസ്ഥാനങ്ങളൊന്നും ബിജെപി സര്‍ക്കാരല്ല ഭരിക്കുന്നത്. അതിനാല്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെയെല്ലാം ബിജെപിയുമായി ബന്ധിപ്പിക്കരുതെന്നും സുനിത ദുഗല്‍ വ്യക്തമാക്കി'.  

ഗവണ്‍മെന്‍റ് സര്‍വ്വീസില്‍ ഉദ്യോഗസ്ഥയായിരുന്ന സുനിത 2014 ലാണ് ജോലിയുപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ പ്രത്യയശാസ്‌ത്രവും പാര്‍ട്ടി നേതാവ് നരേന്ദ്ര മോദിയും തന്നെ ആകര്‍ഷിച്ചുവെന്നും അതാണ് പാര്‍ട്ടിയില്‍ ചേരാന്‍ കാരണമായതെന്നും നേരത്തെ സുനിത വ്യക്തമാക്കിയിരുന്നു.