Asianet News MalayalamAsianet News Malayalam

കാനറാ ബാങ്കിന്റെ ബ്രാഞ്ചിൽ തീപിടുത്തം, അകത്ത് നാൽപതോളം ജീവനക്കാർ, രക്ഷപ്പെടുത്തി ഫയർഫോഴ്സ്‌  

തീപിടിച്ചതിന് പിന്നാലെ രക്ഷപ്പെടാനായി ബാങ്കിലെ ജീവനക്കാർ ഓഫീസിൽ നിന്ന് ജനലിലൂടെ ചാടാൻ ശ്രമിക്കുന്നതും കെട്ടിടത്തിന്റെ മുകളിലൂടെ നടക്കുന്നതും കാണാം.

Canara bank branch catches fire in Lucknow prm
Author
First Published Nov 20, 2023, 8:37 PM IST

ലഖ്‌നൗ: ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലുള്ള കാനറ ബാങ്കിന്റെ ശാഖയിൽ തീപിടുത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി കെട്ടിടത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 

തീപിടിച്ചതിന് പിന്നാലെ രക്ഷപ്പെടാനായി ബാങ്കിലെ ജീവനക്കാർ ഓഫീസിൽ നിന്ന് ജനലിലൂടെ ചാടാൻ ശ്രമിക്കുന്നതും കെട്ടിടത്തിന്റെ മുകളിലൂടെ നടക്കുന്നതും കാണാം. അ​ഗ്നിരക്ഷാ സേന എത്തിയതിന് ശേഷമാണ് ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീ അണച്ചതായും എല്ലാവരെയും രക്ഷപ്പെടുത്തിയതായും അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More... സിപിഎം യുവ പഞ്ചായത്ത് അംഗം മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് സംശയം

വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം ഒന്നാം നിലയിൽ തീപിടിത്തത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. എയർകണ്ടീഷണറിന് തീപിടിക്കുന്നത് കണ്ടതായി ജനൽ വഴി കെട്ടിടത്തിൽ നിന്ന് രക്ഷപ്പെട്ട ബാങ്ക് ജീവനക്കാരൻ പറഞ്ഞു. അകത്ത് 40 ഓളം പേർ ഉണ്ടായിരുന്നു. ഞങ്ങൾ ജനാലകൾ തകർത്ത് കെട്ടിടത്തിന്റെ അരികിലെത്തി. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും ജീവനക്കാരൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മറ്റ് നാശനഷ്ടങ്ങളെക്കുറിച്ച് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. 

Follow Us:
Download App:
  • android
  • ios