ഇന്ധനവില താങ്ങാനാകാത്തതിനാലാണ് പോത്തിനെ വാഹനമാക്കിയതെന്നാണ് ആസാദ് ആലത്തിന്റെ പ്രതികരണം. 

പട്ന: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ സ്ഥാനാർത്ഥിയെത്തിയത് പോത്തിന്റെ പുറത്ത്. ബിഹാറിലെ ആസാദ് ആലമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്രിക നൽകാൻ പോത്തിന്‍റെ പുറത്ത് എത്തിയത്. ഇന്ധനവില താങ്ങാനാകാത്തതിനാലാണ് പോത്തിനെ വാഹനമാക്കിയതെന്നാണ് ആസാദ് ആലത്തിന്റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കർണാടകയിലും ഇന്ധനവിലക്കയറ്റത്തിനെതിരെ വേറിട്ട പ്രതിഷേധം അരങ്ങേറി. നിയമസഭയിലേക്ക് കാളവണ്ടിയിലാണ് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ഇന്നെത്തിയത്. സമ്മേളനം തുടങ്ങുന്ന ദിവസമായിരുന്നു പ്രതിഷേധം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona