വരും വര്‍ഷങ്ങളില്‍ തന്നെ പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കും. 

ബെംഗളൂരു: ഇന്ത്യ അധികകാലം പ്രതിരോധ സാമഗ്രികള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കില്ലെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പോര്‍ വിമാനങ്ങളും മറ്റ് പ്രതിരോധ ഉപകരണങ്ങളും നിര്‍മിക്കാനുള്ള സജ്ജീകരണം ഇന്ത്യയില്‍ തന്നെഒരുക്കും. ബംഗളുരുവില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന്റെ രണ്ടാമത് തേജസ് വിമാന നിര്‍മാണ കേന്ദ്രം കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തേജസ് മറ്റു വിദേശ വിമാനങ്ങളെക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ത്യ വരും വര്‍ഷങ്ങളില്‍ തന്നെ പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കും. ഈയിടെ എച്ച്എഎല്ലുമായി 83000 കോടിക്ക് കരാറൊപ്പിട്ട 83 തേജസ് വിമാനങ്ങളുടെ വിതരണം 2024 മാര്‍ച്ചില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.