ആരും സാഹസിക റീലുകള്‍ക്ക് മുതിരരുതെന്ന് മഹാരാഷ്ട്ര പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഔറംഗാബാദ്: സമൂഹ മാധ്യമങ്ങളിലിടാനായി റീല്‍സ് പകർത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ഔറംഗാബാദിലാണ് സംഭവം. റീൽസ് എടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. 23കാരി ശ്വേത സുർവാസെ ആണ് മരിച്ചത്. 

റിവേഴ്സ് ഗിയറിലായിരുന്ന കാർ നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിൽ തകർത്ത് 300 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഉ‍ടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരും സാഹസിക റീലുകള്‍ക്ക് മുതിരരുതെന്ന് മഹാരാഷ്ട്ര പൊലീസ് മുന്നറിയിപ്പ് നല്‍കി.

കുഴഞ്ഞുവീണ യാത്രക്കാരനുമായി 'നീനു സ്റ്റാർ' നേരെ ആശുപത്രിയിലേക്ക്; രക്ഷകരായി ബസ് ജീവനക്കാർ, 23കാരന് പുതുജന്മം

YouTube video player