Asianet News MalayalamAsianet News Malayalam

മോശം റോഡായതിനാല്‍ ആംബുലന്‍സ് വന്നില്ല; മൃതദേഹവും ചുമന്ന് വീട്ടുകാര്‍ നടന്നത് 10 കിലോമീറ്റര്‍

 തൊട്ടില്‍ പോലെ തുണി രണ്ട് കമ്പുകളില്‍ കെട്ടിവെച്ച് അതിനുള്ളില്‍ മൃതദേഹവും വഹിച്ചായിരുന്നു വീട്ടുകാരുടെ യാത്ര.

carrying corpse as ambulance due to bad road
Author
Andra Pradesh, First Published May 5, 2019, 9:17 AM IST

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ അമ്പത്തിമൂന്നുകാരന്‍റെ മൃതദേഹവും ചുമന്ന് വീട്ടുകാര്‍ക്ക് നടക്കേണ്ടി വന്നത് 10 കിലോമീറ്ററുകളോളം. വിശാഖപട്ടണം ജില്ലയിലെ കൊയ്യുരു മണ്ഡലിലാണ് സംഭവം. മാരുദി സര്‍വേശ്വര്‍ റാവു എന്നയാളാണ് അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. റോഡ് മോശമായതിനാല്‍ മൃതദേഹം ആംബുലന്‍സില്‍ വീട്ടിലെത്തിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതോടെയാണ് ബന്ധുക്കള്‍ മൃതദേഹം ചുമന്ന് വീട്ടിലെത്തിച്ചത്.

കൊയ്യുരു മണ്ഡലിലുള്ള ഇയാളുടെ വീട്ടിലേക്കുള്ള  റോഡുകള്‍ മോശമായതിനാല്‍ വാഹന സൗകര്യം പ്രദേശത്ത് കുറവായിരുന്നു. അതിനാല്‍ ആംബുലന്‍സ് നല്‍കാന്‍ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം ചുമന്നു കൊണ്ടു  വീട്ടിലേക്ക് എത്തിക്കേണ്ടി വന്നത്. തൊട്ടില്‍ പോലെ തുണി കെട്ടിവെച്ച് അതിനുള്ളില്‍ മൃതദേഹവും വഹിച്ചാണ് വീട്ടിലേക്കെത്തിച്ചത്.

പ്രദേശത്ത് നേരത്തെയും ഇത്തരത്തിലുളള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡു മോശമായതിനാല്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ നേരത്തെ ഒരു ഗര്‍ഭിണി റോഡില്‍ പ്രസവിച്ച സംഭവവുമുണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios