സർക്കാർ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയതുൾപ്പെടെ മൂന്ന് വകുപ്പുകളാണ് അന്ന ശരണിനെതിരെ ചുമത്തിയിരിക്കുന്നത്

ചെന്നൈ: ഏറ്റവും പുതിയ ഫഹദ് ഫാസില്‍ സിനിമ 'ആവേശം' വലിയ തരംഗമാണ് കേരളത്തിന് അകത്തും പുറത്തുമെല്ലാം സൃഷ്ടിച്ചത്. ഇതിന്‍റെ ഭാഗമായി സമൂഹമാധ്യമങ്ങളിലും 'ആവേശം' റീല്‍സ് ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. 

ഇത്തരത്തില്‍ സിനിമയുമായി ബന്ധപ്പെട്ട് റീല്‍സ് ചെയ്യാൻ അങ്കണവാടിയില്‍ അനധികൃതമായി കയറിയ യുവാവിനെതിരെ തമിഴ്‍നാട് വെല്ലൂരില്‍ കേസ്. ഡിഎംകെ യൂണിയൻ സെക്രട്ടറി ജ്ഞാനശേഖരന്‍റെ മകൻ അന്ന ശരണിനെതിരെയാണ് കേസ്.

'ആവേശം' സിനിമയിലെ ബാർ രംഗമാണ് അങ്കണവാടിയില്‍ കയറി ഷൂട്ട് ചെയ്തിരിക്കുന്നത്. സിനിമയെ വെല്ലുന്ന തരത്തില്‍ വൻ ഒരുക്കങ്ങളോടെയാണ് റീല്‍സ് എടുത്തതെങ്കിലും സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അങ്കണവാടിയില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.

ഇതോടെയാണ് അന്ന ശരണിനെതിരെ പൊലീസ് കേസെടുത്തത്. സർക്കാർ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയതുൾപ്പെടെ മൂന്ന് വകുപ്പുകളാണ് അന്ന ശരണിനെതിരെ ചുമത്തിയിരിക്കുന്നത്. ശരണിനെക്കൂടാതെ ഒപ്പമുണ്ടായിരുന്ന പത്ത് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

വീഡിയോ കാണാം:-

Also Read:- 'ലതാ ഗൗതം ബസ്' ജീവനക്കാര്‍ക്ക് സമ്മാനം ; അപസ്മാരം വന്ന സ്ത്രീയെയും ആശുപത്രിയിലെത്തിച്ചതിന് കയ്യടി