ബംഗളുരു കബ്ബൺ പാർക്ക്‌ പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം: സോൺട ഇൻഫ്രാടെക്കിന് എതിരെ കേസ്. ബംഗളുരു കബ്ബൺ പാർക്ക്‌ പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോൺടയിൽ നിക്ഷേപം നടത്തിയ ജർമൻ പൗരനായ പാട്രിക് ബോർ ആണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. 20 കോടി രൂപയുടെ SBLC (Standby Letter of Credit) നൽകിയതിന് ലാഭ വിഹിതമായി 82 ലക്ഷം നൽകാമെന്ന കരാർ ലംഘിച്ചു. എസ്ബിഎൽസി ഇത് വരെ റിലീസ് ചെയ്ത് നൽകിയില്ല. കരാറിൽ പറഞ്ഞ തുകയും നൽകാതെ പറ്റിച്ചു എന്നും പരാതിയിൽ പറയുന്നു. എഫ്ഐആർ പകർപ്പ് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബ്രഹ്മപുരം തീപിടിത്തം; സോൺടയുടെ ഉപകരാ‍ർ കോർപറേഷന്റെ അറിവോടെ; ടോണി ചമ്മണി