Asianet News MalayalamAsianet News Malayalam

'കേസ് രേഖകൾ വാട്സാപ്പിലും അയയ്ക്കാം'; കൊവിഡിന്റെ പശ്ചാത്തലത്തിൽ അനുമതി നൽകി സുപ്രീംകോടതി

നോട്ടീസും കേസ് രേഖകളുമെല്ലാം ഇ മെയിൽ വഴിയും വാട്സാപ്പ് പോലുള്ള മെസഞ്ചർ സംവിധാനം വഴിയും കൈമാറാൻ സുപ്രീംകോടതി അനുമതി നൽകി. ഇത്തരത്തിൽ കേസ് രേഖകൾ കൈമാറുമ്പോൾ ആവശ്യമായ കരുതൽ ഉണ്ടാകണമെന്നും കോടതി പറഞ്ഞു.

case documents can be send through whatsapp and messenger says supreme court
Author
Delhi, First Published Jul 10, 2020, 2:21 PM IST

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ നോട്ടീസും കേസ് രേഖകളുമെല്ലാം ഇ മെയിൽ വഴിയും വാട്സാപ്പ് പോലുള്ള മെസഞ്ചർ സംവിധാനം വഴിയും കൈമാറാൻ സുപ്രീംകോടതി അനുമതി നൽകി. ഇത്തരത്തിൽ കേസ് രേഖകൾ കൈമാറുമ്പോൾ ആവശ്യമായ കരുതൽ ഉണ്ടാകണമെന്നും കോടതി പറഞ്ഞു.

അതേസമയം, ഉത്തർപ്രദേശിലെ പൊലീസ് ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീംകോടതിയിൽ ഹർജി നൽകി. വികാസ് ദുബെയുടെ വലംകൈയായി അറിയപ്പെടുന്ന അമര്‍ ദുബെ അടക്കം അഞ്ച് അനുയായികൾ  വിവിധ ഏറ്റമുട്ടലുകളിലായി കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകൻ ഹർജിയുമായി കോടതിയെ സമീപിച്ചത്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് ഇന്നലെ സമർപ്പിച്ച ഹർജിയിൽ ദുബെയും കൊല്ലപ്പെട്ടേക്കാം എന്ന് ആശങ്ക പ്രകടിപ്പിച്ചിരന്നു. 

ഇന്ന് രാവിലെയാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. പൊലീസിന്‍റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്നാണ് വിശദീകരണം. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. നാല് വെടിയുണ്ടകളാണ് ദുബെയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. 

Read Also: ഉത്തർപ്രദേശിലെ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി...

 

Follow Us:
Download App:
  • android
  • ios