സംഭവത്തില്‍ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

നോയിഡ: വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ ജാതിപ്പേരും കുടുംബപ്പേരും എഴുതിയവര്‍ക്കെതിരെ പൊലീസ്. ഉത്തര്‍പ്രദേശിലെ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലുമാണ് ചിലര്‍ വാഹനങ്ങളില്‍ ജാതിപ്പേരും കുടുംബപ്പേരും ചേര്‍ത്തത്. സംഭവത്തില്‍ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും പൊലീസ് വാഹന പരിശോധ നടത്തിയത്. നമ്പർ പ്ലേറ്റിൽ ജാതിപ്പേരും കുടുംബപ്പേരും മതവും ജോലിയും ചിലര്‍ എഴുതുകയും മതചിഹ്നങ്ങള്‍ ഒട്ടിക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത വാഹന ഉടമകളിൽനിന്ന് പൊലീസ് പിഴ ഈടാക്കി. പൊലീസ് നടപടി ഒഴിവാക്കാനാണ് ജാതിപ്പേരും കുടുംബപ്പേരും പതിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.