Asianet News MalayalamAsianet News Malayalam

ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ് കേസുകളും അന്വേഷിക്കും; സന്ദേശ്ഖലി കേസ് ഇനി സിബിഐയ്ക്ക്

കല്‍ക്കട്ട ഹൈക്കോടതിയാണ് കേസുകള്‍ സിബിഐക്ക് കൈമാറാൻ നിർദേശിച്ചത്

CBI probe ordered in West Bengal's sandeshkhali conflict related cases
Author
First Published Apr 10, 2024, 3:42 PM IST

ദില്ലി: പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. കല്‍ക്കട്ട ഹൈക്കോടതിയാണ് കേസുകള്‍ സിബിഐക്ക് കൈമാറാൻ നിർദേശിച്ചത്. ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ്കേസുകളും കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കും.

പരാതിക്കാർ പതിനഞ്ച് ദിവസത്തിനുള്ളില്‍ സിബിഐയെ സമീപിക്കണം. സ്വകാര്യത സംരക്ഷിക്കാൻ പ്രത്യേക ഇ മെയിലിലൂടെ സിബിഐയ്ക്ക് പരാതി നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മെയ് രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. സന്ദേശ്ഖലിയിലെ സംഘർഷ മേഖലകളില്‍ സിസിടിവികള്‍ സ്ഥാപിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

'ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നു'; എൻസിഇആർടി പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ അടിമുടി മാറ്റം

 

Latest Videos
Follow Us:
Download App:
  • android
  • ios