Asianet News MalayalamAsianet News Malayalam

തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിരോധത്തില്‍ : ബംഗാൾ നിയമ മന്ത്രി മോളോയ് ഘാട്ടക്കിന്‍റെ വീടുകളില്‍ സിബിഐ റെയ്ഡ്

കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.കേസിലെ കള്ളപ്പണം വെളുപ്പിക്കൽ ഇഡി അന്വേഷിക്കുന്നുണ്ട്.അധ്യാപക നിയമന അഴിമതി കേസില്‍ ഇ ഡി അറസ്റ്റിനെ തുടര്‍ന്ന് പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു 

cbi raid bengal law ministers residence in kolkatha in connection with coal scam case
Author
First Published Sep 7, 2022, 10:41 AM IST

കൊല്‍ക്കത്ത:കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ നിയമമന്ത്രി മൊളോയ് ഘട്ടക്കിന്റെ അസൻസോളിലെയും കൊൽക്കത്തയിലെയും വസതികളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സംഘം റെയ്ഡ് നടത്തുകയാണ്., പശ്ചിമ ബംഗാൾ നിയമമന്ത്രിക്ക് അസൻസോളിലും കൊൽക്കത്തയിലും നിരവധി വീടുകളുണ്ട്. ഘട്ടകുമായി ബന്ധപ്പെട്ട് ആറ് സ്ഥലങ്ങളിലെങ്കിലും സിബിഐ പരിശോധന നടത്തുന്നുണ്ട്. റെയ്ഡ് നടക്കുന്ന ഒരു വീട്ടിൽ ഘട്ടക്കിന്റെ ഭാര്യയുണ്ടെങ്കിലും മന്ത്രി എവിടെയാണെന്ന് ഇതുവരെ അറിവായിട്ടില്ല.സിബിഐ സംഘത്തിന്റെ വരവിന് മുന്നോടിയായി, ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ഘട്ടക്കിന്റെ അസൻസോളിലെ വസതിക്ക് പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിരുന്നു.

കൽക്കരി കള്ളക്കടത്ത് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിലെ കള്ളപ്പണം വെളുപ്പിക്കൽ വശം അന്വേഷിക്കുന്നുണ്ട്, അതേസമയം സിബിഐ അതിന്‍റെ  ക്രിമിനൽ വശമാണ് അന്വേഷിക്കുന്നത്.കോടിക്കണക്കിന് രൂപയുടെ കൽക്കരി അഴിമതിക്കേസിൽ 2020ൽ സിബിഐ സമർപ്പിച്ച എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം.ജൂലായിൽ, ബംഗാൾ കൽക്കരി കള്ളക്കടത്ത് കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു, മുൻ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് വിനയ് മിശ്ര ഉൾപ്പെടെയുള്ളവർക്കൊപ്പം ഓപ്പറേഷന്റെ കിംഗ്‌പിൻ എന്ന് ആരോപിക്കപ്പെടുന്ന അനുപ് മാജ്ഹി എന്ന ലാല ഉൾപ്പെടെ 41 പേർക്കെതിരെയാണ് കേസ്.

ഇതേ കേസിൽ ഡൽഹിയിലെ ഓഫീസിൽ ഹാജരാകാൻ ഇഡി ജൂലൈയിൽ ഘട്ടക്കിന് സമൻസ് അയച്ചിരുന്നു.തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാക്കൾക്കെതിരായ നിരവധി കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നു.പാർത്ഥ ചാറ്റർജി, അനുബ്രത മൊണ്ഡൽ എന്നീ രണ്ട് ടിഎംസി നേതാക്കളെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  ഇഡി റെയ്ഡില്‍ 50 കോടിയിലേറെ കള്ളപ്പണം കണ്ടെത്തിയതിനെതുടര്‍ന്ന് പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടി പദവികളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു

Follow Us:
Download App:
  • android
  • ios