പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം.
ദില്ലി: സിബിഎസ്ഇ പത്താംക്ലാസ് ഫലം നാളെ. പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ ട്വീറ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സിബിഎസ്ഇ പന്ത്ണ്ട്രാം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം. cbseresults.nic.in എന്ന വെബ്സൈറ്റില്‍നിന്ന് ഫലം അറിയാം.
Scroll to load tweet…
88.78 ശതമാനമായിരുന്നു പന്ത്രണ്ടാം ക്ലാസ് വിജയ ശതമാനം.
