ദില്ലി: ദില്ലിയിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് സിബിഎസ്ഇ.  പരീക്ഷകൾ മാർച്ച് രണ്ടിന് തന്നെ തുടങ്ങുമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു. ഇത് സംബന്ധിച്ച സത്യവാങ്മൂലം ദില്ലി ഹൈക്കോടതിയില്‍ സമർപ്പിച്ചു. പരീക്ഷകൾ സുഗമമായി നടത്താനാവശ്യമായ സുരക്ഷയൊരുക്കാന്‍ പൊലീസിനും ദില്ലി സർക്കാറിനും കോടതി നിർദേശം നല്‍കി. കലാപമുണ്ടായ വടക്കു കിഴക്കന്‍ ദില്ലിയിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസവകുപ്പ് മാർച്ച് 7 വരെ അവധി പ്രഖ്യാപിച്ചിരുന്നു.