Asianet News MalayalamAsianet News Malayalam

സിബിഎസ്ഇ പരീക്ഷകളുടെ മൂല്യ നിർണ്ണയം നാളെ മുതൽ വീടുകളിൽ നടക്കും

സിബിഎസ്ഇയുടെ 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂല്യനിർണയം വീടുകളിൽ നടക്കുന്നത്. ലോക്ഡൗൺ സാഹചര്യത്തില്‍  മാറ്റിവെച്ച പത്ത്, പ്ലസ് ടു പരീക്ഷ നടത്തിപ്പിന്‍റെ തീയതികൾ സിബിഎസ്ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു പ്രഖ്യാപിച്ചു

cbse evaluation process to begin from homes tomorrow
Author
Delhi, First Published May 12, 2020, 1:19 PM IST

ദില്ലി: സിബിഎസ്ഇ പരീക്ഷകളുടെ മൂല്യ നിർണ്ണയം നാളെ മുതൽ വീടുകളിൽ നടക്കും. 10,12 ക്ലാസുകളിലെ പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് അധ്യാപകരുടെ വീടുകളിൽ നടക്കുക. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനത്തിന് സിബിഎസ്ഇ ബോർഡ് അനുമതി നൽകി. 
 
സിബിഎസ്ഇയുടെ 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂല്യനിർണയം വീടുകളിൽ നടക്കുന്നത്. ലോക്ഡൗൺ സാഹചര്യത്തില്‍  മാറ്റിവെച്ച പത്ത്, പ്ലസ് ടു പരീക്ഷ നടത്തിപ്പിന്‍റെ തീയതികൾ സിബിഎസ്ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു പ്രഖ്യാപിച്ചു. ജൂലൈ 1 മുതല്‍ 15 വരെയുള്ള സമയ പരിധിയിൽ പരീക്ഷകൾ നടത്താനാണ് സിബിഎസ്ഇയുടെ ശ്രമം. പരീക്ഷാഫലം ആഗസ്റ്റില്‍ പ്രഖ്യാപിക്കാനാകും ശ്രമിക്കുക.

Follow Us:
Download App:
  • android
  • ios