Asianet News MalayalamAsianet News Malayalam

കൊവിഡ് 19 ജാഗ്രത; സിബിഎസ്ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവെക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മാര്‍ച്ച് 31 ശേഷമായിരിക്കും പരീക്ഷകള്‍ ഇനി ഉണ്ടാവുക. എല്ലാ സ്‍കൂളുകളും സർവ്വകലാശാലകളും സാങ്കേതിക സർവ്വകലാശാലകളും അടക്കണം.
 

CBSE Exams will be stopped
Author
Delhi, First Published Mar 18, 2020, 10:26 PM IST

ദില്ലി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവെക്കും. നിലവില്‍ നടക്കുന്ന സിബിഎസ്‍ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവെക്കാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ തീരുമാനം. മാര്‍ച്ച് 31 ന് ശേഷമായിരിക്കും പരീക്ഷകള്‍ ഇനി ഉണ്ടാവുക. എല്ലാ സ്‍കൂളുകളും സർവ്വകലാശാലകളും സാങ്കേതിക സർവ്വകലാശാലകളും അടക്കണം. രാജ്യത്തെ ഐഐടി, ജെഇഇ പരീക്ഷകള്‍, ഓപ്പണ്‍ യൂണിവേഴ്‍സിറ്റി പരീക്ഷകളും മാറ്റിവെക്കണം. പുതിയ തിയതി മാര്‍ച്ച് 31 ശേഷം തീരുമാനിക്കും. 

അതേസമയം കൊവിഡ് ബാധിച്ച കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് കേന്ദ്രം പരിഗണിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഫിലിപ്പിയന്‍സ് , യൂറോപ്യന്‍ യൂണിയന്‍,യുകെ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നലെ നിലവിൽ വന്നിരുന്നു. സംസ്ഥാനങ്ങളും കരുതല്‍ ശക്തമാക്കിയിട്ടുണ്ട്. രാജസ്ഥാനിലും നോയിഡയിലും മാർച്ച് 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് അവശ്യ സര്‍വ്വീസ് ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈമാസം 25 വരെ വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നല്‍കി. ദില്ലിയിയില്‍ സ്ഥിതി വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios