Asianet News MalayalamAsianet News Malayalam

പരീക്ഷാ ഫീസ് കുത്തനെ ഉയര്‍ത്തി സിബിഎസ്ഇ; പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഫീസ് വര്‍ധന 24 ഇരട്ടി

പരീക്ഷാ ഫീസ് വര്‍ധന, 10, പ്ലസ് ടു ക്ലാസുകാര്‍ക്ക് ഒരേപോലെയാണെന്നും സിബിഎസ്ഐ അധികൃതര്‍ അറിയിച്ചു. വിദേശത്തുള്ള സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ഫീസ് 5000 രൂപയില്‍നിന്ന് 10000 രൂപയാക്കിയും വര്‍ധിപ്പിച്ചു.

CBSE increased exam fee include SC, ST students
Author
New Delhi, First Published Aug 11, 2019, 6:26 PM IST

ദില്ലി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജുക്കേഷന്‍(സിബിഎസ്ഇ) പരീക്ഷാ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഫീസ് 50 രൂപയില്‍നിന്ന് 1200 രൂപയാക്കി വര്‍ധിപ്പിച്ചു. പൊതുവിഭാഗം വിദ്യാര്‍ഥികളുടെ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് 1500 രൂപയാക്കി. കഴിഞ്ഞ ആഴ്ചയാണ് ഫീസ് വര്‍ധിപ്പിച്ച് അറിയിപ്പ് പുറത്തിറക്കിയത്.

പത്താം ക്ലാസ് പരീക്ഷയെഴുതുന്നതിന് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. പ്ലസ് ടു പരീക്ഷക്ക് പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യണം. പരീക്ഷാ ഫീസ് വര്‍ധന, 10, പ്ലസ് ടു ക്ലാസുകാര്‍ക്ക് ഒരേപോലെയാണെന്നും സിബിഎസ്ഐ അധികൃതര്‍ അറിയിച്ചു. വിദേശത്തുള്ള സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ഫീസ് 5000 രൂപയില്‍നിന്ന് 10000 രൂപയാക്കിയും വര്‍ധിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios