ദില്ലി: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. രജൗരിയിൽ പാക് വെടിവയ്പ്പിൽ ഒരു സൈനികന് വീരമൃത്യു. പുലർച്ചയോടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. നിയന്ത്രണ രേഖയിൽ രജൗരി ജില്ലയിലെ കേരി സെക്ടറിലാണ് വെടിവയ്പ്പ് ഉണ്ടായത്. 

കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രജൗരിയിൽ പാക് പ്രകോപനം ഉണ്ടാകുന്നത്. ഓഗസ്റ്റ് 30ന് നടന്ന ആക്രമണത്തിൽ നൗഷേര സെക്ടറിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു.