അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മന്ത്രി സംസാരിക്കുന്നതിനിടെയാണ് സീലിങ്ങിലെ ചില ഭാഗങ്ങള്‍ താഴേക്ക് പതിച്ചത്. 

ദില്ലി: ഉത്തര്‍പ്രദേശിലെ റാംപുരില്‍ (Rampur) കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ (Union Minister Mukhtar Abbas Naqvi) വാര്‍ത്താസമ്മേളനത്തിനിടെ സീലിങ് (Ceiling) തകര്‍ന്നുവീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മന്ത്രി സംസാരിക്കുന്നതിനിടെയാണ് സീലിങ്ങിലെ ചില ഭാഗങ്ങള്‍ താഴേക്ക് പതിച്ചത്. മന്ത്രിയുടെ ദേഹത്തേക്ക് വീഴാതെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.

Scroll to load tweet…

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ഹുനാര്‍ ഹാട്ട് പരിപാടിയുടെ ഭാഗമായിട്ടാണ് മന്ത്രി രാംപുരില്‍ എത്തിയത്. രാംപുരിലെ പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 700ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു. മന്ത്രിയുടെ പരിപാടിയില്‍ സീലിങ് പൊളിഞ്ഞുവീണതിനെ കുറിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി വി പരിഹസിച്ച് ട്വീറ്റ് ചെയ്തു.

Scroll to load tweet…