ഭീകര സംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് അമിത് ഷാ

ദില്ലി: ജമ്മു കശ്മീർ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കടുത്ത നടപടി സ്വീകരിച്ചത്. ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നും, ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടുവെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംഘടനയെ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിലാണ് അറിയിച്ചത്. ഭീകര സംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്