തിരുവനന്തപുരം: കർഷക സമരത്തിൽ പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. നിലവിൽ കേന്ദ്രസർക്കാർ പാസാക്കിയ പരിഷ്കരിച്ച കർഷകനിയമം അടുത്ത ഒന്നോ രണ്ടോ വർഷം നടപ്പാക്കാമെന്നാണ് കേന്ദ്രസർക്കാരിൻ്റെ നിലപാട്. പുതിയ നിയമം കർഷകർക്ക് തിരിച്ചടിയാണെങ്കിൽ നിയമം മാറ്റാമെന്നും കേന്ദ്രം നിലപാടെടുത്തിട്ടുണ്ട്.

അതേസമയം സമരം ശക്തമാക്കണമെന്ന ആവശ്യം കർഷസംഘടനകളിൽ ഒരു വിഭാ​ഗം ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന കർഷക സംഘടനയോ​ഗത്തിൽ ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. അതിർത്തിയിൽ തുടരുന്ന സമരം അവസാനിപ്പിച്ച് ദില്ലിയിലേക്ക് തള്ളിക്കയറണമെന്ന് ഒരു വിഭാഗം യോ​ഗത്തിൽ ആവശ്യപ്പെട്ടിരുന്നു.