ദില്ലി: രാജ്യതലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്കിൽ കേന്ദ്ര ഇടപെടൽ. ചികിത്സക്കുള്ള തുക മൂന്നിലൊന്നായി കുറച്ചു കൊണ്ട് കേന്ദ്ര സർക്കാർ നിയോഗിച്ച വി.കെ.പോൾ സമിതിയുടെ ശുപാർശ സമർപ്പിച്ചു.  

ശുപാർശപ്രകാരം കൊവിഡ് ആശുപത്രികളിലെ വാർഡുകൾക്ക് 8000 മുതൽ പതിനായിരം  രൂപവരെയായി തുക പരിമിതപ്പെടുത്തി. വെന്റിലേറ്റർ ഇല്ലാതെയുള്ള ഐസിയുവിന്ന് പതിമൂവായിരം മുതൽ 15000 രൂപയും വെന്റിലേറ്റർ ഐസിയുവിന് 15000 മുതൽ 18000 വരെ ഈടാക്കാനാവൂ. 

ദില്ലിയിലെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ യോഗത്തിന് ശേഷമാണ് സമിതിയെ നിയോഗിച്ചത്. അതേസമയം ദില്ലിയെ പ്രൈമിസ് ആശുപത്രിയിൽ നഴ്സുമാർ മുന്നോട്ട് വച്ച് വിഷങ്ങളിൽ ആശുപത്രി മാനേജ്മെന്റുമായി ചർച്ച നടക്കും. 

ഇവിടെ സമരത്തിൽ പങ്കെടുത്തതിന് 11 മലയാളി നഴ്സുമാരെ പിരിച്ചുവിട്ടിരുന്നു.  ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തക റേച്ചൽ ജോസഫിന്റെ കുടുംബത്തിനുള്ള ആശുപത്രിയുടെ  സഹായധനം  സുപ്രീം കോടതി മുൻ ജ‍ഡ്ജി കുര്യൻ ജോസഫ് കൈമാറും.