കൊവിഡ് സാങ്കേതിക സമിതിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഷീല്‍ഡോ, കൊവാക്സീനോ രണ്ട് ഡോസ് എടുത്ത് ആറ് മാസം പൂര്‍ത്തിയായ  18 വയസിന് മുകളിലുള്ളവര്‍ക്ക് കൊര്‍ബേ വാക്സ് ബൂസ്റ്ററായി സ്വീകരിക്കാം

ദില്ലി : കോര്‍ബെവാക്സ് കരുതല്‍ ഡോസായി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കൊവിഷില്‍ഡോ കൊവാക്സീനോ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് കൊര്‍ബേ വാക്സ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതാദ്യമായാണ് വ്യത്യസ്ത വാക്സീന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. കൊവിഡ് സാങ്കേതിക സമിതിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഷീല്‍ഡോ, കൊവാക്സീനോ രണ്ട് ഡോസ് എടുത്ത് ആറ് മാസം പൂര്‍ത്തിയായ 18 വയസിന് മുകളിലുള്ളവര്‍ക്ക് കൊര്‍ബേ വാക്സ് ബൂസ്റ്ററായി സ്വീകരിക്കാം. 

Scroll to load tweet…

കൊവിഡ് മരണം, ആരോഗ്യമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ച കണക്കിങ്ങനെ

രാജ്യത്ത് ഇതുവരെ 5,26,211 പേർ കൊവിഡ് ബാധിതരായി മരിച്ചതായാണ് ആരോഗ്യമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണ് കോൺഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചത്. ഏറ്റവും കൂടുതൽ മരണമുണ്ടായത് ഒരുഘട്ടത്തിൽ കൊവിഡ് രോഗികളേറെയുണ്ടായിരുന്ന മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 1,48,088 പേർ മരിച്ചെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക്. മരണ കണക്കിൽ കേരളമാണ് രണ്ടാമതുള്ളത്. എഴുപതിനായിരത്തി നാനൂറ്റി ഇരുപത്തിനാല് പേർ കേരളത്തിൽ കൊവിഡ് ബാധിതരായി മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് ജാമ്യം

അതേ സമയം ഒരിടവേളത്ത് ശേഷം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർ‍ധനയുണ്ടാകുകയാണ്. കേരളം, മഹാരാഷ്ട്ര, തമിഴ‍്‍നാട്, കർണാടക സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൂടുതൽ രോഗബാധിതരുള്ളത്. തെലങ്കാനയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. കൊവിഡ് വ്യാപനത്തിൽ കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസം കേന്ദ്രം കത്തയച്ചിരുന്നു. സംസ്ഥാനങ്ങളോട് പരിശോധനയും വാക്സിനേഷനും കൂട്ടാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ ഒരു മാസമായി കൊവിഡ് പ്രതിദിന കണക്കിൽ വർധനയുണ്ടായെന്നാണ് ചീഫ്‌സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നത്. അഞ്ച് ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലാണ് പൊസിറ്റിവിറ്റി നിരക്ക്. പതിമൂന്ന് ജില്ലകളിൽ പരിശോധന നിർക്ക് ഗണ്യമായി കുറഞ്ഞുവെന്നും കത്തിലുണ്ട്.

പാലക്കാട്ട് ചിറ്റില്ലഞ്ചേരിയിൽ ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതി കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് പൊലീസിൽ കീഴടങ്ങി