അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കും, കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം
അഞ്ചുപേരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

ദില്ലി: സുപ്രീംകോടതി കൊളീജീയവും കേന്ദ്രവും തമ്മിലുള്ള തർക്കം നിലനിൽക്കെ അഞ്ചുപേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളിജീയം ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ. പുതിയ അഞ്ച് ജഡ്‍ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. നിയമനത്തിന് കൊളീജിയം ശുപാര്‍ശ നല്‍കി രണ്ടുമാസത്തിന് ശേഷമാണ് നിയമന ഉത്തരവ് പുറത്തിറങ്ങുന്നത്.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോല്‍, മണിപ്പുര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതിയിലെ ജഡ്ജി അഹ്‌സാനുദ്ദീന്‍ അമാനുള്ള, അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി മനോജ് മിശ്ര എന്നിവരുടെ നിയമനത്തിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.
കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകള്‍ക്ക് അംഗീകാരം നല്‍കുന്നത് വൈകുന്നതുമായി ബന്ധപ്പട്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തെ അതൃപ്തി അറിയിച്ചിരുന്നു. വിഷയം ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് വി ഷയത്തില്‍ ഉടന്‍ തീരുമാനം കൊള്ളുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പുതിയ ജഡ്ജിമാർ തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.