ദില്ലി: രാജ്യത്തിനകത്ത് കൂടുതൽ വിമാന സർവീസുകൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. പ്രാദേശിക എയര്‍ കണക്ടിവിറ്റി പദ്ധതിയായ ഉഡാനില്‍ ഉള്‍പ്പെടുത്തി 78 സര്‍വ്വീസുകള്‍ക്ക് കൂടിയാണ് വ്യോമയാന മന്ത്രാലയം അനുമതി  നല്‍കിയിരിക്കുന്നത്. വടക്ക് കിഴക്കന്‍സംസ്ഥാനങ്ങള്‍ക്കും , ദ്വീപുകള്‍ക്കുമാണ് ഇത്തവണ  മുന്‍ഗണന നല്‍കിയിരിക്കുന്നത്. എഴുപത്തിയെട്ട് സര്‍വ്വീസുകളില്‍ കൊച്ചി അഗത്തി റൂട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.