കണ്‍സള്‍ട്ടന്‍സി നിയമനങ്ങളില്‍ പുനരാലോചന വേണമെന്നും  ധനസ്ഥിതി മനസിലാക്കിയാവണം ഫീസ് നിര്‍ണ്ണയിക്കാനെന്നും വിവിധ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. 

ദില്ലി: കര്‍ശന ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്ന് ധനമന്ത്രാലയം വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒഴിവാക്കാനാവാത്ത സാഹചര്യമെങ്കില്‍ അക്കാര്യം ബോധ്യപ്പെടുത്തി അനുമതി വാങ്ങണമെന്നാണ് നിര്‍ദ്ദേശം.

കണ്‍സള്‍ട്ടന്‍സി നിയമനങ്ങളില്‍ പുനരാലോചന വേണമെന്നും നിലവിലെ ധനസ്ഥിതി മനസിലാക്കിയാവണം കണ്‍സള്‍ട്ടന്‍സി ഫീസ് നിര്‍ണ്ണയിക്കാനെന്നും വിവിധ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. സ്ഥാപക ദിനാഘോഷങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഡയറികളും കലണ്ടറുകളും, ആശംസ കാര്‍ഡുകളും പ്രിന്‍റ് ചെയ്യേണ്ടെന്ന് ധനമന്ത്രാലയം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.