Asianet News MalayalamAsianet News Malayalam

'ബ്രിട്ടീഷ് പൗരൻമാർക്ക് ക്വാറന്‍റീന്‍ നിര്‍ബന്ധമല്ല'; നിയന്ത്രണം പിന്‍വലിച്ച് കേന്ദ്രം

കൊവിഷീൽഡ് രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാർക്ക് ക്വാറന്‍റീന്‍ നിർബന്ധമാണെന്നായിരുന്നു യുകെയിലെ നിബന്ധന. കൊവിഷീൽഡ് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സർട്ടിഫിക്കേഷൻ രീതി അംഗീകരിക്കില്ലെന്നായിരുന്നു യുകെയുടെ നേരത്തേയുള്ള നിലപാട്.

central government says British citizens do not need quarantine
Author
Delhi, First Published Oct 13, 2021, 4:42 PM IST

ദില്ലി: ബ്രിട്ടീഷ് (Uk) പൗരൻമാർക്ക് ഇനി മുതല്‍ ഇന്ത്യയിലെത്തുമ്പോള്‍ ക്വാറന്‍റീന്‍ (quarantine) നിര്‍ബന്ധമല്ല. കേന്ദ്രം നിയന്ത്രണം പിന്‍വലിച്ചു. ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്‍റീന്‍ ബ്രിട്ടന്‍ നീക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി. കൊവിഷീൽഡ് രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാർക്ക് ക്വാറന്‍റീന്‍ നിർബന്ധമാണെന്നായിരുന്നു യുകെയിലെ നിബന്ധന. കൊവിഷീൽഡ് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സർട്ടിഫിക്കേഷൻ രീതി അംഗീകരിക്കില്ലെന്നായിരുന്നു യുകെയുടെ നേരത്തേയുള്ള നിലപാട്. ഇതിന് പിന്നാലെ കേന്ദ്രവും നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.

പുതിയ തീരുമാനപ്രകാരം കൊവിഷീൽഡോ യുകെ അംഗീകരിച്ച മറ്റു വാക്സീനുകളോ രണ്ട് ഡോസ് സ്വീകരിച്ച ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുകെയിൽ ക്വാറന്‍റീന്‍ ആവശ്യമില്ല. ഇതേതുടർന്ന് ബ്രിട്ടീഷ് പൗരൻമാർക്ക് ഇന്ത്യയും ക്വാറന്‍റീന്‍ ഏർപ്പെടുത്തിക്കൊണ്ട് സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇന്ത്യയുൾപ്പടെ 37 രാജ്യങ്ങളിലെ യാത്രക്കാർക്ക് കൂടിയാണ് യുകെ നിയന്ത്രണം നീക്കിയത്. എന്നാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്‍റീന്‍ വേണ്ടി വരും.

Follow Us:
Download App:
  • android
  • ios