ക്യാന്‍സർ, പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ ചിലതാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ബ്ലീച്ചിങ് പൗഡ‍ർ ഉള്‍പ്പെടെയുള്ള 16 മരുന്നുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

രാജ്യത്ത് 39 മരുന്നുകളുടെ വില കുറച്ച് കേന്ദ്രസർക്കാര്‍. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ 39 മരുന്നുകള്‍ പുതുതായി ഉള്‍പ്പെടുത്തി. ക്യാന്‍സർ, പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ ചിലതാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ബ്ലീച്ചിങ് പൗഡ‍ർ ഉള്‍പ്പെടെയുള്ള 16 മരുന്നുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് വർഷം കൂടുമ്പോഴാണ് ദേശീയ അവശ്യമരുന്ന് പട്ടിക പുതുക്കുന്നത്. നിലവില്‍ 374 ഓളം മരുന്നുകള്‍ എന്‍എല്‍ഇഎം പട്ടികയില്‍ ഉണ്ട്. കേന്ദ്രമന്ത്രി മന്‍സുഖ് മാന്‍ഡവ്യയാണ് ഇളവ് പ്രഖ്യാപിച്ചത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona